'മൊബൈലില്‍ റീല്‍സ് കണ്ട് ബസ് ഓടിച്ചു'; കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

യാത്രക്കാരന്റെ പരാതിയില്‍ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ട് ബസ് ഓടിച്ച കെ എസ്‌ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്‌ആർടിസി ഡ്രൈവർ അഭിജിത്തിനെതിരെ മോട്ടോർ വാഹന വകുപ്പ് അധികൃതർ നടപടി എടുത്തത്.

 

കൊട്ടാരക്കര കൊല്ലം റൂട്ടിലെ കെഎസ്‌ആർടിസി ബസില്‍ 18ന് രാവിലെ 6 നായിരുന്നു നടപടിക്കു കാരണമായ സംഭവം.

കൊല്ലം: യാത്രക്കാരന്റെ പരാതിയില്‍ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ട് ബസ് ഓടിച്ച കെ എസ്‌ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്‌ആർടിസി ഡ്രൈവർ അഭിജിത്തിനെതിരെ മോട്ടോർ വാഹന വകുപ്പ് അധികൃതർ നടപടി എടുത്തത്.

ലൈസൻസ് രണ്ടുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇന്നലെ ഓഫീസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് നടപടി.കൊട്ടാരക്കര കൊല്ലം റൂട്ടിലെ കെഎസ്‌ആർടിസി ബസില്‍ 18ന് രാവിലെ 6 നായിരുന്നു നടപടിക്കു കാരണമായ സംഭവം.

സസ്പെൻഷന് പുറമേ മോട്ടോർ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവല്‍ക്കരണ ക്ലാസിലും പങ്കെടുക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നിർദ്ദേശം നല്‍കിയിരിക്കുന്നത്.ബസ്സിലെ യാത്രക്കാരൻ മൊബൈലില്‍ പകർത്തിയ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക് ലഭിച്ചതോടെയാണ് വിവാദമായത്.