പാര്‍ട്ടിക്കെതിരെ മാധ്യമങ്ങളിലൂടെ പരസ്യമായി പ്രതികരിച്ചതില്‍ പശ്ചാത്താപം ഉണ്ട്, പാര്‍ട്ടിയില്‍ തുടരുമെന്ന് അബ്ദുള്‍ ഷുക്കൂര്‍

പാര്‍ട്ടിയില്‍ തുടരാനാണ് തീരുമാനം. പാര്‍ട്ടി നേതൃത്വത്തോട് സംസാരിച്ച് പ്രശ്നം പരിഹരിച്ചു.

 

പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. അത് ഉള്‍ക്കൊണ്ടാണ് തുടരാന്‍ തീരുമാനിച്ചത്.

പാര്‍ട്ടിക്കെതിരെ മാധ്യമങ്ങളിലൂടെ പരസ്യമായി പ്രതികരിച്ചതില്‍ പശ്ചാത്താപം ഉണ്ടെന്ന് പാലക്കാട്ടെ സിപിഐഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍. വേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെന്നും അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ തുടരാനാണ് തീരുമാനം. പാര്‍ട്ടി നേതൃത്വത്തോട് സംസാരിച്ച് പ്രശ്നം പരിഹരിച്ചു. പാര്‍ട്ടിയുമായി സംസാരിച്ച കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ലെന്നും അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു.

തന്റെ വൈകാരിക പ്രതികരണം പാര്‍ട്ടിക്ക് പോറലേല്‍ക്കുമെന്ന് മനസ്സിലാക്കിയാണ് വൈകിട്ട് പരിപാടിയില്‍ പങ്കെടുത്തത്. തനിക്കുണ്ടായ വിഷമം പരിഹരിക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയും ഉന്നത നേതാക്കളും പറഞ്ഞു.

പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. അത് ഉള്‍ക്കൊണ്ടാണ് തുടരാന്‍ തീരുമാനിച്ചത്. സരിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും. സരിന് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാന്‍ മുന്നില്‍ ഉണ്ടായിരുന്നുവെന്നും അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു.


ഉപതിരഞ്ഞെടുപ്പല്ലാത്ത സാഹചര്യമായിരുന്നെങ്കിലും പാര്‍ട്ടി ഇടപെടുമായിരുന്നു. അനുനയനീക്കങ്ങള്‍ നടക്കുമായിരുന്നു. പാര്‍ട്ടി ഒരാളെയും പുറത്താക്കാന്‍ ശ്രമിക്കില്ല. പരസ്യപ്രതികരണത്തില്‍ പശ്ചാത്താപം ഉണ്ട്. വേണ്ടിയിരുന്നില്ലെന്ന് തോന്നുന്നുണ്ട്. ഭീഷണിപ്പെടുത്തി പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവന്നതല്ല. ഈ പാര്‍ട്ടിക്കെതിരെ പറഞ്ഞുപോയല്ലോയെന്നുള്ള വേദനയുണ്ട്. പാര്‍ട്ടിയെ പൂര്‍ണ്ണ വിശ്വാസം ഉണ്ട്. പാര്‍ട്ടി തന്നെ സംരക്ഷിക്കുമെന്നും അബ്ദുള്‍ ഷുക്കൂര്‍ കൂട്ടിച്ചേര്‍ത്തു.