ഇന്നവന്‍ തിരിച്ചടിക്കുമെന്ന് എനിക്കറിയാമായിരുന്നു ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണിന്റെ പിതാവ്
എന്റെ മകന്‍ തിരിച്ചടിക്കുമെന്ന് എനിക്കറിയാമായിരുന്നു
Mar 9, 2026, 06:21 IST
'ന്യൂസിലന്‍ഡ് ഇന്ത്യയില്‍ കളിക്കാന്‍ വന്നപ്പോഴാണ് ആദ്യമായി അഞ്ച് ഇന്നിംഗ്സും അവന്‍ തോല്‍ക്കുന്നത്.
ടി20 ലോകകിരീടം ഇന്ത്യ സ്വന്തമാക്കിയതിനു പിന്നാലെ സന്തോഷം പങ്കുവെച്ച് സഞ്ജു സാംസണിന്റെ പിതാവ്. വളരെ സന്തോമുണ്ടെന്നും സഞ്ജുവിനെ സംബന്ധിച്ച് ഇത് ന്യൂസിലന്‍ഡിനോടുള്ള പ്രതികാരം കൂടിയാണെന്നും സാംസണ്‍ വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
'ന്യൂസിലന്‍ഡ് ഇന്ത്യയില്‍ കളിക്കാന്‍ വന്നപ്പോഴാണ് ആദ്യമായി അഞ്ച് ഇന്നിംഗ്സും അവന്‍ തോല്‍ക്കുന്നത്. അതുകൊണ്ട് ഇന്നവന്‍ തിരിച്ചടിക്കുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ മകന്‍ തിരിച്ചടിക്കുമെന്ന് എനിക്കറിയാമായിരുന്നു. പ്രതികാരം തീര്‍ക്കണം. അതാണ് സാംസണിന്റെ മകന്‍. അടി കൊടുക്കണം, അല്ലെങ്കിലവന്‍ ക്രിക്കറ്ററല്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസിലന്‍ഡിനെ 96 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്.