രണ്ടുദിവസം മുമ്പ് വരെ വിളിച്ചിരുന്നു, ആശുപത്രിയില്‍ എത്തി കണ്ടശേഷമാണ് നവാസ് മരിച്ചു എന്ന് വിശ്വാസിക്കാനായത് ; വേദന പങ്കുവച്ച് ബിജുക്കുട്ടന്‍
ആശുപത്രിയില്‍ എത്തി കണ്ടശേഷമാണ് നവാസ് മരിച്ചു എന്ന് വിശ്വാസമായതെന്നും ബിജുക്കുട്ടന്‍ പറഞ്ഞു.
Aug 2, 2025, 07:32 IST
മാനസികമായും ശാരീരകമായും യാതൊരു പ്രശ്നവുമില്ലാതിരുന്ന ആളാണ് നവാസെന്നും ബിജുക്കുട്ടന്‍ പറഞ്ഞു
നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ പ്രതികരിച്ച് നടന്‍ ബിജുക്കുട്ടന്‍. അത്രയ്ക്ക് അടുക്കും പുലര്‍ത്തിയിരുന്ന ആളാണ് കലാഭവന്‍ നവാസെന്നും രണ്ട് ദിവസം മുന്‍പുവരെ വിളിച്ചതാണെന്നും ബിജുക്കുട്ടന്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തി കണ്ടശേഷമാണ് നവാസ് മരിച്ചു എന്ന് വിശ്വാസമായതെന്നും ബിജുക്കുട്ടന്‍ പറഞ്ഞു.
മാനസികമായും ശാരീരകമായും യാതൊരു പ്രശ്നവുമില്ലാതിരുന്ന ആളാണ് നവാസെന്നും ബിജുക്കുട്ടന്‍ പറഞ്ഞു. ശരീരം നോക്കുന്ന ആളായിരുന്നു. അടുത്ത കാലത്ത് ആരോഗ്യം നല്ല രീതിയില്‍ നോക്കിയിരുന്നുവെന്നും ബിജുക്കുട്ടന്‍ പറഞ്ഞു. കഠിനാധ്വാനിയായ വ്യക്തിയായിരുന്നു നവാസ് എന്ന് അന്‍വര്‍ സാദത്ത് എംഎല്‍എയും പറഞ്ഞു.