'കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, ഓഫീസ് നാളെത്തന്നെ തുറക്കും'; ഇ. ശ്രീധരന്‍

 

റെയില്‍വേ മന്ത്രിക്ക് ഇതിന്റെ മുഴുവന്‍ കാര്യങ്ങളും ചെയ്യാന്‍ അധികാരം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

പദ്ധതിയുമായി ബന്ധപ്പെട്ട ഫോളോ അപ്പുകള്‍ മന്ത്രിയുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റില്‍ അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. പ്രവര്‍ത്തനം തുടങ്ങാന്‍ രേഖമൂലം നിര്‍ദേശം ലഭിച്ചിട്ടില്ല. ആദ്യം ഡിപിആര്‍ തയാറാക്കുകയാണ് വേണ്ടത്. ജനുവരി 16ന് കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ടപ്പോള്‍ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ പറഞ്ഞിരുന്നു. ഈ നിര്‍ദേശം വരും ദിവസങ്ങളില്‍ ഡിഎംആര്‍സിക്ക് ലഭിക്കുമെന്നും മലപ്പുറത്ത് ഓഫീസ് തുറക്കുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട ഫോളോ അപ്പുകള്‍ മന്ത്രിയുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ മന്ത്രിക്ക് ഇതിന്റെ മുഴുവന്‍ കാര്യങ്ങളും ചെയ്യാന്‍ അധികാരം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ആര്‍ടി എന്തായാലും വരില്ലെന്നും കൂട്ടിച്ചേര്‍ത്തു.