'ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; പ്രഖ്യാപനവുമായി എം വി ശ്രേയാംസ്‌കുമാര്‍

 

തദ്ദേശ തെരഞ്ഞെടുപ്പിലെ കാലുവാരല്‍,തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ പലയിടത്തും ആര്‍ജെഡി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ചുകുത്തി

 

എല്‍ഡിഎഫ് നേതാക്കള്‍ പലയിടത്തും വിമതരെയും സ്വതന്ത്രരെയും പിന്തുണച്ചപ്പോള്‍ ആര്‍ജെഡി കൃത്യമായ മുന്നണി മര്യാദ കാട്ടിയെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

എല്‍ഡിഎഫ് വിടുക എന്നത് നിലവില്‍ ആര്‍ജെഡിയുടെ അജണ്ടയില്‍ ഇല്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ എം വി ശ്രേയാംസ്‌കുമാര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുള്ളില്‍ നിന്നുതന്നെ ഉണ്ടായ അച്ചടക്കരാഹിത്യമാണ് പാര്‍ട്ടിയുടെ പരാജയകാരണമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ കാലുവാരല്‍,തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ പലയിടത്തും ആര്‍ജെഡി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ചുകുത്തി. എല്‍ഡിഎഫ് നേതാക്കള്‍ പലയിടത്തും വിമതരെയും സ്വതന്ത്രരെയും പിന്തുണച്ചപ്പോള്‍ ആര്‍ജെഡി കൃത്യമായ മുന്നണി മര്യാദ കാട്ടിയെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

ശബരിമല വിഷയവും അമിത ആത്മവിശ്വാസവും തിരിച്ചടിക്ക് കാരണമായിട്ടുണ്ടാകാമെങ്കിലും പ്രധാന പ്രശ്നം അച്ചടക്കമില്ലായ്മയാണ്. പരേതനായ കോടിയേരി ബാലകൃഷ്ണന്‍ ആര്‍ജെഡിക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ ഇന്നത്തെ സിപിഐഎം നേതൃത്വം തയ്യാറാകണമെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

അര്‍ഹമായ പരിഗണന പാര്‍ട്ടിക്ക് ലഭിക്കുന്നില്ല. തിരുവിതാംകൂര്‍, കൊച്ചി മേഖലകളില്‍ കൂടുതല്‍ സീറ്റുകള്‍ ആര്‍ജെഡിക്ക് അര്‍ഹതയുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ ശക്തിക്കനുസരിച്ചുള്ള സീറ്റുകള്‍ ഇപ്പോള്‍ ലഭിക്കുന്നില്ല. ഇടതുമുന്നണിയില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്നും എന്നാല്‍ ആര്‍ജെഡി നിലവില്‍ അനീതി നേരിടുകയാണെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. അതേ സമയം താന്‍ ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്ന് ശ്രേയാംസ്‌കുമാര്‍ പ്രഖ്യാപിച്ചു.