കുട്ടികള്‍ പരീക്ഷ എഴുതണം എന്നാണ് തന്റെ അഭിപ്രായം ; വി ഡി സതീശന്‍
അവര്‍ ശവസംസ്‌കാരം നടത്തിയതിനല്ല സസ്‌പെന്‍ഷന്‍. അവര്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ കടന്ന് വി.സിയെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും ആക്രമിച്ചു.
സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ വിഷയം കോടതിയുടെ മുമ്പിലാണ്.
കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ വിഷയത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വിഷയം കോടതിയുടെ മുമ്പിലാണെന്നും കുട്ടികള്‍ പരീക്ഷ എഴുതണം എന്നാണ് തന്റെ അഭിപ്രായമെന്നും വി ഡി സതീശന്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ വിഷയം കോടതിയുടെ മുമ്പിലാണ്. അതില്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. പരീക്ഷ എഴുതുന്നതിന് എതിരല്ല. കുട്ടികള്‍ പരീക്ഷ എഴുതണം എന്നുള്ള അഭിപ്രായക്കാരനാണ് ഞാന്‍. പിന്നെ സമരം ചെയ്തതിന്റെ പേരില്‍ ഒരു പണിഷ്‌മെന്റ് ഒക്കെ കൊടുക്കാം. അവര്‍ ശവസംസ്‌കാരം നടത്തിയതിനല്ല സസ്‌പെന്‍ഷന്‍. അവര്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ കടന്ന് വി.സിയെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും ആക്രമിച്ചു. അതിന്റെ വിഷ്വല്‍ ഇല്ലാതെ പോയി. അതിനാണ് നടപടി എടുത്തത്.
ഇപ്പോള്‍ ഞാന്‍ ആ വിദ്യാഭ്യാസ വിചക്ഷണന്മാരുടെ, യൂണിവേഴ്‌സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലര്‍ അടക്കമുള്ള ആളുകളുടെ സംയുക്ത പ്രസ്താവനയൊക്കെ ശ്രദ്ധയില്‍പ്പെട്ടു. ആ വൈസ് ചാന്‍സലര്‍ ഇരിക്കുമ്പോള്‍ കെ.എസ്.യുക്കാരായ കുട്ടികള്‍ എസ്.എഫ്.ഐയുമായി സംഘര്‍ഷമുണ്ടായി. ആ കുട്ടികളെ ഒമ്പത് മാസത്തോളം സസ്‌പെന്‍ഡ് ചെയ്തു. അവസാനം ഡിസ്മിസ് ചെയ്തു. അപ്പോള്‍ ഒരു ഇന്റലക്ച്വല്‍സും ഉണ്ടായില്ല ചോദിക്കാന്‍. പരീക്ഷ പോയിട്ട് പഠിക്കാന്‍ അനുവദിച്ചില്ല. ആ മുന്‍ വി.സി അടക്കമുള്ളവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. നിങ്ങള്‍ ഒന്ന് അന്വേഷിച്ചു നോക്ക്. നിങ്ങള്‍ ഇത്രയും കാര്യങ്ങളൊക്കെ കൊണ്ടുവരുമ്പോള്‍ ഇതൊക്കെ നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.