'ബിജെപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് താന്‍ ഇല്ല'; നിലപാട് വ്യക്തമാക്കി വി മുരളീധരന്‍


പറയാനുള്ളത് പറയേണ്ട വേദിയില്‍ പറയും.

 

മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപിയോടുള്ള സ്നേഹം തനിക്ക് മനസിലാകും.

ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് വ്യക്തമാക്കി വി മുരളീധരന്‍. പാര്‍ട്ടി പറഞ്ഞാല്‍ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുരളീധരന്‍.


പറയാനുള്ളത് പറയേണ്ട വേദിയില്‍ പറയും. മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപിയോടുള്ള സ്നേഹം തനിക്ക് മനസിലാകും. അമ്മയെ തല്ലുന്നത് നിര്‍ത്തിയോ എന്നതുപോലത്തെ ചോദ്യങ്ങളാണ് മാധ്യമങ്ങള്‍ ചോദിക്കുന്നത്. അഭിപ്രായങ്ങള്‍ പറയേണ്ട സ്ഥലത്താണ് പറയുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു.