ഉമ്മന്‍ ചാണ്ടിയെ തകര്‍ക്കാനുള്ള അന്നത്തെ ഗൂഢാലോചനയില്‍ ഞാന്‍ പങ്കുകാരനല്ല, മാതൃകാപുരുഷനെന്നും ജി സുധാകരന്‍
ഉമ്മന്‍ ചാണ്ടിയെ തകര്‍ക്കാനുള്ള അന്നത്തെ ഗൂഢാലോചനയില്‍ ഞാന്‍ പങ്കുകാരനല്ല, മാതൃകാപുരുഷനെന്നും ജി സുധാകരന്‍
ആരോപണം ഉന്നയിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ ശിക്ഷ കിട്ടി
Jul 19, 2026, 06:21 IST
ഉമ്മന്‍ ചാണ്ടിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഒന്നും തെളിയിക്കാന്‍ സാധിച്ചില്ല.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ തകര്‍ക്കാന്‍ അന്നത്തെ പ്രതിപക്ഷം നടത്തിയ ഗൂഢാലോചനയില്‍ താന്‍ പങ്കുകാരന്‍ അല്ലായിരുന്നു എന്ന് അമ്പലപ്പുഴ എം എല്‍ എ ജി സുധാകരന്‍. അന്ന് പലരും വിമര്‍ശനം ഉന്നയിച്ചപ്പോള്‍ താന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. മാതൃകാ പുരുഷനായിരുന്നു ഉമ്മന്‍ ചാണ്ടി എന്നും സുധാകരന്‍ അനുസ്മരിച്ചു.
ഉമ്മന്‍ ചാണ്ടിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഒന്നും തെളിയിക്കാന്‍ സാധിച്ചില്ല. അത്തരം ആരോപണം ഉന്നയിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ ശിക്ഷ കിട്ടി എന്നും ചെങ്ങന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ സുധാകരന്‍ പറഞ്ഞു. സി പി എമ്മിനോട് തെറ്റിപ്പിരിഞ്ഞ ജി സുധാകരന്‍ അമ്പലപ്പുഴയില്‍ യു ഡി എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചാണ് ഇത്തവണ എം എല്‍ എ ആയത്.