ഫോണില്‍ ചാറ്റ് ചെയ്തത് ഭര്‍ത്താവ് ചോദ്യം ചെയ്തു ; ഭര്‍തൃ വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച അധ്യാപിക മരിച്ചു
സ്വകാര്യ സ്കൂള്‍ അധ്യാപിക മരിച്ചു. ഇളമ്പഴന്നൂര്‍ സമീര്‍ മന്‍സിലില്‍ സമീറിന്റെ ഭാര്യ നിഷ്നയാണ് (27) മരിച്ചത്.
Oct 31, 2026, 08:17 IST
വൈകീട്ട് സ്കൂളില്‍ നിന്നു സമീര്‍ കൂട്ടിക്കൊണ്ടുവന്ന നിഷ്ന വീട്ടില്‍ എത്തിയ ശേഷം തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. ഇതു കണ്ട സമീര്‍ കുരുക്കഴിച്ചു നിഷ്നയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു
കടയ്ക്കലില്‍ ഭര്‍തൃ വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കവേ പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ സ്കൂള്‍ അധ്യാപിക മരിച്ചു. ഇളമ്പഴന്നൂര്‍ സമീര്‍ മന്‍സിലില്‍ സമീറിന്റെ ഭാര്യ നിഷ്നയാണ് (27) മരിച്ചത്. നിഷ്ന ഫോണില്‍ ചാറ്റ് ചെയ്തത് സമീര്‍ ചോദ്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകീട്ട് സ്കൂളില്‍ നിന്നു സമീര്‍ കൂട്ടിക്കൊണ്ടുവന്ന നിഷ്ന വീട്ടില്‍ എത്തിയ ശേഷം തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. ഇതു കണ്ട സമീര്‍ കുരുക്കഴിച്ചു നിഷ്നയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കബറടക്കി. ഏരൂര്‍ പത്തടി നിയാസ് മന്‍സിലില്‍ മുഹമ്മദ് ബഷീറിന്റെയും സുബയയുടേയും മകളാണ്. മക്കള്‍ ഐന ഫാത്തിമ, ഐഹാന്‍ ഫാത്തിമ.