കൊച്ചി എളമക്കരയിൽ ഭാര്യയെ ഭർത്താവ് ഗുരുതരമായി വെട്ടിപ്പിരിക്കേൽപ്പിച്ചു

 

കൊച്ചി: എളമക്കരയിൽ ഭാര്യയെ ഭർത്താവ് ഗുരുതരമായി വെട്ടിപ്പിരിക്കേൽപ്പിച്ചു. എളമക്കര ഭവൻസ് സ്കൂളിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന മധുര സ്വദേശി മഹേശ്വരിക്കാണ് വെട്ടേറ്റത്.ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. മഹേശ്വരിയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് വരഞ്ഞിട്ടുണ്ട്. ശരീരത്തിൽ 12 ഓളം മുറിവുകളുണ്ട്. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.അത്യാസന്ന നിലയിലായ ഇവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.