അടിമാലി–മൂന്നാർ പാതയിൽ വൻപാറ ഇടിഞ്ഞുവീണു: ദേശീയപാതയിൽ പൂർണ്ണ ഗതാഗത നിരോധനം

കൊച്ചി–ധനുഷ്കോടി ദേശീയപാത 85-ലെ അടിമാലി–മൂന്നാർ റൂട്ടിൽ വൻപാറ അടർന്നുവീണതിനെത്തുടർന്ന് പാതയിലെ ഗതാഗതം പൂർണ്ണമായി നിരോധിച്ചു. മൂന്നാർ രണ്ടാം മൈൽ ഭാഗത്താണ് കഴിഞ്ഞ രാത്രി ദേശീയപാത വികസനത്തിനായി മണ്ണുമാന്തുന്നതിനിടെ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചത്. റോഡിലെയും പരിസരത്തെയും മുഴുവൻ സുരക്ഷാ ഭീഷണികളും ഒഴിവാക്കുന്നത് വരെ ഈ റൂട്ടിലെ ഗതാഗത നിരോധനം തുടരുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവത്ത് അറിയിച്ചു.

 

ഇടുക്കി: കൊച്ചി–ധനുഷ്കോടി ദേശീയപാത 85-ലെ അടിമാലി–മൂന്നാർ റൂട്ടിൽ വൻപാറ അടർന്നുവീണതിനെത്തുടർന്ന് പാതയിലെ ഗതാഗതം പൂർണ്ണമായി നിരോധിച്ചു. മൂന്നാർ രണ്ടാം മൈൽ ഭാഗത്താണ് കഴിഞ്ഞ രാത്രി ദേശീയപാത വികസനത്തിനായി മണ്ണുമാന്തുന്നതിനിടെ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചത്. റോഡിലെയും പരിസരത്തെയും മുഴുവൻ സുരക്ഷാ ഭീഷണികളും ഒഴിവാക്കുന്നത് വരെ ഈ റൂട്ടിലെ ഗതാഗത നിരോധനം തുടരുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവത്ത് അറിയിച്ചു.

റോഡിലേക്ക് പതിച്ച വലിയ പാറയ്ക്ക് പുറമെ, ഈ മേഖലയിൽ മറ്റ് പാറകളും വൻമരങ്ങളും അപകടകരമായ അവസ്ഥയിൽ നിൽക്കുന്നത് കടുത്ത സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്. റോഡ് തടസ്സപ്പെടുത്തി കിടക്കുന്ന പാറ പൊട്ടിച്ചുനീക്കാനും അപകടാവസ്ഥയിലുള്ള മരങ്ങളും മറ്റ് കല്ലുകളും വെട്ടിമാറ്റാനും ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.   മൂന്ന് ദിവസത്തിനകം തടസ്സങ്ങൾ പൂർണ്ണമായി നീക്കം ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കാൻ ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർക്ക് ജില്ലാ കളക്ടർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.