വൻ തുക കുടിശ്ശിക; കെഎസ്ഇബി പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി 

പൊതുമേഖല സ്ഥാപനമായ എച്ച് എം ടിയുടെ പ്രവർത്തനം അനിശ്ചിത അവസ്ഥയിൽ. കമ്പനി 30 കോടി രൂപ കുടിശ്ശിക വരുത്തിയതോടെ കെ എസ് ഇ ബി വൈദ്യുതി വിച്ഛേദിച്ചതിന് പിന്നാലെയാണ് ഈ സാഹചര്യം. ഈ തുകയ്ക്ക് പകരമായി അഞ്ച് ഏക്കർ ഭൂമി പകരമായി നൽകാമെന്ന് എം എച്ച് ടി വാഗ്ദാനം നൽകിയെങ്കിലും അത് നടപ്പിലായിരുന്നില്ല.
 

കൊച്ചി: പൊതുമേഖല സ്ഥാപനമായ എച്ച് എം ടിയുടെ പ്രവർത്തനം അനിശ്ചിത അവസ്ഥയിൽ. കമ്പനി 30 കോടി രൂപ കുടിശ്ശിക വരുത്തിയതോടെ കെ എസ് ഇ ബി വൈദ്യുതി വിച്ഛേദിച്ചതിന് പിന്നാലെയാണ് ഈ സാഹചര്യം. ഈ തുകയ്ക്ക് പകരമായി അഞ്ച് ഏക്കർ ഭൂമി പകരമായി നൽകാമെന്ന് എം എച്ച് ടി വാഗ്ദാനം നൽകിയെങ്കിലും അത് നടപ്പിലായിരുന്നില്ല.

ഇതോടെയാണ് കടുത്ത തീരുമാനം കെഎസ് ഇബി സംസ്ഥാന ഓഫീസ് എടുത്തത്. നിലവിൽ യന്ത്രസാമഗ്രികളുടെ ഭാഗികമായ നിർമ്മാണം മാത്രമാണ് കന്പനിയിൽ നടക്കുന്നത്. കന്പനിയുടെ കെടുകാര്യസ്ഥതയ്ക്ക് എതിരെ യൂണിയനുകൾ രംഗത്തെത്തി.