ശബരിമല സ്വര്‍ണക്കൊള്ളയില്‍ താന്‍ മാത്രം എങ്ങനെ പ്രതിയാകുമെന്ന് എ പത്മകുമാര്‍
ഉദ്യോഗസ്ഥര്‍ പിച്ചള പാളികള്‍ എന്നെഴുതി അത് ചെമ്പ് പാളികള്‍ എന്ന തിരുത്തുകയാണ് ചെയ്തത്.
Dec 1, 2025, 08:06 IST
എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ താന്‍ മാത്രം എങ്ങനെ പ്രതിയാകുമെന്ന് തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ബോര്‍ഡിന് വീഴ്ച പറ്റിയതില്‍ താന്‍ മാത്രം എങ്ങനെ പ്രതിയാകുമെന്ന് പത്മകുമാര്‍.
ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ അറിയാതെ താന്‍ ഒറ്റയ്ക്ക് എങ്ങനെ തീരുമാനമെടുക്കുമെന്നും എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥര്‍ പിച്ചള പാളികള്‍ എന്നെഴുതി അത് ചെമ്പ് പാളികള്‍ എന്ന തിരുത്തുകയാണ് ചെയ്തത്.
ചെമ്പ് ഉപയോഗിച്ചാണ് പാളികള്‍ നിര്‍മ്മിച്ചത് എന്നതിനാലാണിത്. ചെമ്പ് ഉപയോഗിച്ചാണ് പാളികള്‍ നിര്‍മ്മിച്ചത് എന്നതിനാലാണിത്. തിരുത്തല്‍ വരുത്തിയെങ്കില്‍ അംഗങ്ങള്‍ക്ക് പിന്നീടും അത് ചൂണ്ടിക്കാണിക്കാം. ജാമ്യ ഹര്‍ജിയിലാണ് പത്മകുമാറിന്റെ വാദം. ഹര്‍ജി നാളെ കൊല്ലം കോടതി പരിഗണിച്ചേക്കും