സുഖമാണോ ചേട്ടാ' എന്നു മാത്രമാണ് ചോദിച്ചത് ; അടൂര്‍ പൊലീസ് സ്റ്റേഷന് സംഭവത്തില്‍ വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ
രാജന് ജോസഫിന് തന്നേക്കാള്‍ 20 വയസ്സ് പ്രായക്കൂടുതലുണ്ടെന്നും അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ശ്രീനാദേവി വ്യക്തമാക്കി.
യുട്യൂബര്‍ രാജന് ജോസഫിനെ അറസ്റ്റ് ചെയ്ത വിവരം പൊലീസ് തന്നെയാണ് അറിയിച്ചതെന്നും പ്രതിയെ തിരിച്ചറിയുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് സ്റ്റേഷനിലെത്തിയതെന്നും അവര്‍ പറഞ്ഞു.
അടൂര്‍ പൊലീസ് സ്റ്റേഷനിലെ അതിക്രമവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. യുട്യൂബര്‍ രാജന് ജോസഫിനെ അറസ്റ്റ് ചെയ്ത വിവരം പൊലീസ് തന്നെയാണ് അറിയിച്ചതെന്നും പ്രതിയെ തിരിച്ചറിയുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് സ്റ്റേഷനിലെത്തിയതെന്നും അവര്‍ പറഞ്ഞു.
പൊലീസ് സ്റ്റേഷനുള്ളില്‍ പ്രവേശിച്ച് സെല്ലിന് മുന്നിലെത്തിയിരുന്നു. 'സുഖമാണോ ചേട്ടാ' എന്നു മാത്രമാണ് അദ്ദേഹത്തോട് ചോദിച്ചത്. രാജന് ജോസഫിന് തന്നേക്കാള്‍ 20 വയസ്സ് പ്രായക്കൂടുതലുണ്ടെന്നും അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ശ്രീനാദേവി വ്യക്തമാക്കി.
സ്ത്രീകളെ അധിക്ഷേപിക്കുന്ന യുട്യൂബറായ രാജന് ജോസഫിനെ പിന്തുണയ്ക്കുന്ന നിലവാരത്തിലേക്ക് അടൂരിലെ സിപിഎം നേതാക്കള്‍ അധഃപതിച്ചു. അധികാരം നഷ്ടപ്പെട്ടതിന്റെ ചിത്തഭ്രമമാണ് സിപിഎം പ്രകടിപ്പിക്കുന്നത്. സിപിഎം അടൂര്‍ ഏരിയ സെക്രട്ടറി മനോജിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും തനിക്ക് പൊലീസില്‍ നിന്ന് നീതി ലഭിച്ചെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.