കോതമംഗലത്ത് കാര്‍ താഴ്ചയിലേക്കു മറിഞ്ഞ് വീട്ടമ്മ മരിച്ചു
ഭൂതത്താന്കെട്ട് വടാട്ടുപാറയിൽ കാർ തോട്ടിലേക്കു മറിഞ്ഞ് വീട്ടമ്മ മരിച്ചു.ഭര്ത്താവിനു പരിക്കേറ്റു. രണ്ടും നാലും വയസുള്ള പേരക്കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
Updated: Nov 27, 2025, 10:49 IST
വടാട്ടുപാറ മീരാൻസിറ്റി പുളിമൂടന്ചാല് കലുങ്കിന് സമീപം ഇറക്കത്തില് നിയന്ത്രണംവിട്ട കാര് റോഡിന്റെ സംരക്ഷണഭിത്തിയില് ഇടിച്ച് താഴ്ചയിലെ തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു
കോതമംഗലം: ഭൂതത്താന്കെട്ട് വടാട്ടുപാറയിൽ കാർ തോട്ടിലേക്കു മറിഞ്ഞ് വീട്ടമ്മ മരിച്ചു.ഭര്ത്താവിനു പരിക്കേറ്റു. രണ്ടും നാലും വയസുള്ള പേരക്കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
വടാട്ടുപാറ പനംചുവട് ചെരുവിള കിഴക്കേതില് എന്. അനില്കുമാറിന്റെ ഭാര്യ രേഖയാ (54)ണു മരിച്ചത്. കാറോടിച്ചിരുന്ന അനില്കുമാറിന്റെ (58) ഇടതു കൈയ്ക്ക് പരിക്കേറ്റു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ച അനില്കുമാറിനെ പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റി. കോലഞ്ചേരിയില് ബന്ധുവിനെ സന്ദര്ശിച്ച് വീട്ടിലേക്കു മടങ്ങുംവഴി ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം.
വടാട്ടുപാറ മീരാൻസിറ്റി പുളിമൂടന്ചാല് കലുങ്കിന് സമീപം ഇറക്കത്തില് നിയന്ത്രണംവിട്ട കാര് റോഡിന്റെ സംരക്ഷണഭിത്തിയില് ഇടിച്ച് താഴ്ചയിലെ തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. അനില്കുമാര് വിമുക്ത ഭടനാണ്.