വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
ക്ഷേത്രോത്സവ വേദിയിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. പാലാഴി വാഴയിൽ എം.എൻ. ഷാജുവിന്റെ ഭാര്യ കെ.പി. ഷൈനി (52) ആണ് മരിച്ചത്.
Apr 24, 2026, 13:35 IST
കോഴിക്കോട്: ക്ഷേത്രോത്സവ വേദിയിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. പാലാഴി വാഴയിൽ എം.എൻ. ഷാജുവിന്റെ ഭാര്യ കെ.പി. ഷൈനി (52) ആണ് മരിച്ചത്.
ചിറക്കൽ ശിവഭഗവതി ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രി നൃത്തം അവതരിപ്പിക്കുമ്പോഴായിരുന്നു സംഭവം. കടുത്ത ചൂടിനെ തുടർന്ന് സ്റ്റേജിൽ കുഴഞ്ഞുവീണതായാണ് വിവരം.