പൊലീസിന് ശബ്ദ സന്ദേശം അയച്ച് വീട്ടമ്മയുടെ ആത്മഹത്യ ; അന്വേഷണം നടക്കുന്നില്ലെന്ന് കുടുംബം
ഒരു മാസം മുമ്പാണ് വിജയകുമാരി തൂങ്ങി മരിച്ചത്.
Mar 16, 2023, 08:00 IST
പൊലീസിന് ശബ്ദ സന്ദേശം അയച്ച ശേഷം വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നടക്കുന്നില്ലെന്ന് കുടുംബം. മരണത്തിന് കാരണക്കാരായവരുടെ വിവരങ്ങള്‍ സന്ദേശത്തില്‍ ഉണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നാണ് പരാതി.
ഒരു മാസം മുമ്പാണ് വിജയകുമാരി തൂങ്ങി മരിച്ചത്. ഉള്ളൂര്‍ പുലയനാര്‍ കോട്ടയില്‍ ക്ഷേത്രം ഭാരവാഹികളുമായി വിജയകുമാരിക്ക് അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഫെബ്രുവരി 6ന് മര്‍ദ്ദനമേറ്റിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ പിടികൂടിയില്ല. ഭീഷണി രൂക്ഷമായതോടെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് കാട്ടി പൊലീസില്‍ സന്ദേശം അയച്ച ശേഷം വിജയകുമാരി ജീവനൊടുക്കി. എന്നാല്‍ പൊലീസ് നടപടി എടുത്തില്ലെന്നാണ് കുടുംബം പറയുന്നത്.