തിരുവനന്തപുരം വർക്കലയിൽ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു

വർക്കലയിൽ കിണറിന് സമീപം നിൽക്കുകയായിരുന്ന ഷംന എന്ന വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു. കാലിൽ രണ്ട് ഭാഗത്തായി മുറിവേറ്റ ഇവരെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 തിരുവനന്തപുരം : വർക്കലയിൽ കിണറിന് സമീപം നിൽക്കുകയായിരുന്ന ഷംന എന്ന വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു. കാലിൽ രണ്ട് ഭാഗത്തായി മുറിവേറ്റ ഇവരെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമാനമായ രീതിയിൽ പോത്തൻകോട് വേങ്ങോട് സ്വദേശിനി ദുർഗ്ഗയ്ക്കും (18) പാമ്പുകടിയേറ്റു. അമ്മൂമ്മയുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് ദുർഗ്ഗയുടെ കാൽവിരലിൽ പാമ്പ് കടിച്ചതെങ്കിലും മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.

അതിനിടെ ചിറയിൻകീഴിൽ എട്ടു വയസ്സുകാരനായ ദിക്ഷൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ അടിയന്തര റിപ്പോർട്ട് തേടി. പുലർച്ചെ ഉറങ്ങിക്കിടക്കുമ്പോഴാണ് ദിക്ഷലിനെ മൂർഖൻ പാമ്പ് കടിച്ചത്. കുട്ടിയെ ആദ്യം കൊണ്ടുപോയ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നിന്ന് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെന്ന കുടുംബത്തിന്റെ ആരോപണം ഗൗരവകരമാണ്. ഈ പരാതിയിൻമേൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം നൽകിയിട്ടുണ്ട്.