ബാങ്കില്‍ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ വീട്ടമ്മ പിടിയില്‍
ബാങ്കില്‍ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ വീട്ടമ്മയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ മാഞ്ചി വിളാകം സ്വദേശിയായ ബര്‍ക്കത്തിനെയാണ് അറസ്റ്റ് ചെയ്തത്.
Oct 2, 2024, 15:01 IST
പൂന്തുറ: ബാങ്കില്‍ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ വീട്ടമ്മയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ മാഞ്ചി വിളാകം സ്വദേശിയായ ബര്‍ക്കത്തിനെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് ബര്‍ക്കത്ത് പൂന്തുറ കുമരിച്ചന്തയിലുള്ള എസ്ബിഐ ബാങ്ക് ശാഖയിൽ പണം നിക്ഷേപിക്കാൻ എത്തിയത്.
ഇവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 500 രൂപയുടെ 25 നോട്ടുകള്‍ നിക്ഷേപിക്കാനായിരുന്നു ശ്രമം. ബാങ്ക് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ സൗദിയിലുള്ള ഭര്‍ത്താവിന്റെ സുഹൃത്ത് ഭര്‍ത്താവിന് നല്‍കിയതാണെന്നാണ് ബര്‍ക്കത്ത് പറഞ്ഞത്. എന്നാല്‍ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.