കൊല്ലത്ത് ഹോട്ടല്‍ ഉടമയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കുളത്തൂപ്പുഴയില്‍ ഹോട്ടല്‍ ഉടമയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.കുളത്തൂപ്പുഴയില്‍ പ്രവർത്തിക്കുന്ന 'ഹോട്ടല്‍ സന്തോഷ്' ഉടമ രാമചന്ദ്രനെയാണ് (86) മരിച്ച നിലയില്‍ കണ്ടെത്തിയത്.
Updated: Nov 7, 2026, 12:16 IST
ഹോട്ടലിന്റെ പിൻവശത്താണ് ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കൊല്ലം : കുളത്തൂപ്പുഴയില്‍ ഹോട്ടല്‍ ഉടമയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.കുളത്തൂപ്പുഴയില്‍ പ്രവർത്തിക്കുന്ന 'ഹോട്ടല്‍ സന്തോഷ്' ഉടമ രാമചന്ദ്രനെയാണ് (86) മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ ആറുമണിയോടെ രാമചന്ദ്രൻ വീട്ടില്‍ നിന്ന് ഹോട്ടലിലേക്ക് എത്തിയിരുന്നു. തുടർന്ന് ഹോട്ടലിന്റെ പിൻവശത്താണ് ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
സംഭവസ്ഥലത്ത് സയന്റിഫിക് ഉദ്യോഗസ്ഥരും പോലീസും എത്തി വിശദമായ പരിശോധനകള്‍ നടത്തിവരികയാണ്. രാമചന്ദ്രൻ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു