ഹോട്ടല്‍ പരിശോധനയ്ക്കെത്തിയ ഹെല്‍ത്ത് ഇൻസ്‌പെക്ടര്‍മാര്‍ക്ക് നേരെ അസഭ്യം,കടയുടമക്കെതിരെ കേസ്
ഹോട്ടല്‍ പരിശോധനയ്ക്കെത്തിയ ഹെല്‍ത്ത് ഇൻസ്‌പെക്ടർമാർക്ക് നേരെ അസഭ്യവർഷം നടത്തിയതിന് കോട്ടയം മുളക്കുളത്ത് കടയുടമക്കെതിരെ കേസ്.കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്തിലെ മൂർക്കാട്ടുപ്പടിയിലെ ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ ആയിരുന്നു സംഭവം.
Updated: Jun 4, 2026, 11:39 IST
വൃത്തിഹീനമാണെന്ന് കണ്ടതിനെ തുടർന്ന് കടയുടമയ്ക്ക് നേരത്തെ താക്കീത് നല്‍കിയിരുന്നു.
കോട്ടയം : ഹോട്ടല്‍ പരിശോധനയ്ക്കെത്തിയ ഹെല്‍ത്ത് ഇൻസ്‌പെക്ടർമാർക്ക് നേരെ അസഭ്യവർഷം നടത്തിയതിന് കോട്ടയം മുളക്കുളത്ത് കടയുടമക്കെതിരെ കേസ്.കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്തിലെ മൂർക്കാട്ടുപ്പടിയിലെ ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ ആയിരുന്നു സംഭവം.
ഹെല്‍ത്ത് ഇൻസ്പെക്ടറുടെ സംഘത്തെ കടയുടമ അസഭ്യം പറഞ്ഞ് ആക്ഷേപിച്ചു. വൃത്തിഹീനമാണെന്ന് കണ്ടതിനെ തുടർന്ന് കടയുടമയ്ക്ക് നേരത്തെ താക്കീത് നല്‍കിയിരുന്നു. വീണ്ടും പരിശോധനയ്ക്ക് എത്തിയപ്പോഴാണ് കടയുടമ ബെഞ്ചമിൻ അസഭ്യവർഷം നടത്തിയത്.ഹെല്‍ത്ത് ഇൻസ്പെക്ടർ ശ്രീലത, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ വസീം എന്നിവരെയാണ് ബെഞ്ചമിൻ അസഭ്യം പറഞ്ഞത്. ഉദ്യോഗസ്ഥരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു