കൊല്ലത്ത് ഹോസ്പിറ്റലിലെ ലിഫ്റ്റ് പൊട്ടി വീണു ; 5 പേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

അഞ്ചലിൽ മിഷൻ ഹോസ്പിറ്റലിലെ ലിഫ്റ്റ് പൊട്ടി വീണു.  ലിഫ്റ്റിൽ ഉണ്ടായിരുന്ന 5 പേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തായ വിമുക്ത ഭടൻ വസന്തനെ കണ്ടിട്ട് മടങ്ങുമ്പോൾ

 

കൊല്ലം:   അഞ്ചലിൽ മിഷൻ ഹോസ്പിറ്റലിലെ ലിഫ്റ്റ് പൊട്ടി വീണു.  ലിഫ്റ്റിൽ ഉണ്ടായിരുന്ന 5 പേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തായ വിമുക്ത ഭടൻ വസന്തനെ കണ്ടിട്ട് മടങ്ങുമ്പോൾ വൈകീട്ട് 7.30 ന് 3-ാം നിലയിൽ നിന്ന് താഴേക്ക് വരുമ്പോൾ 2-ാംനിലയിൽ വച്ച് റോപ്പ് പൊട്ടി ലീഫ്റ്റ് താഴേക്ക് വീഴുകയായിരുന്നു.


തടിക്കാട് ഇടയം സ്വദേശികളായ ഷാജി, രമേഷ്, മുരളി, പ്രസാദ്, സജീ എന്നിവരാണ് ലിഫ്റ്റിൽ ഉണ്ടായിരുന്നത്. അലാറം മുഴക്കി യെങ്കിലും ആരും ശ്രദ്ധിച്ചില്ല. താഴെ വീണ ശേഷം അഞ്ചൽ പി.എസിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ അപകട വിവരം അറിയിച്ചു. PRO പോസ്പിറ്റലിൽ അറിയിച്ചു. തുടർന്ന് ആശുപത്രി ലിഫ്റ്റ് ടെക്നീഷ്യൻ എത്തി 5 പേരെയും മുകളിലൂടെ പുറത്തിറക്കി.മുക്കാൽ മണിക്കൂർ 5 പേരും പൊട്ടി വീണ ലിഫ്റ്റിൽ കുടുങ്ങി കിടക്കുകയായിരുന്നു.