കേരള കാര്‍ഷിക സര്‍വകലാശാലയിൽ ഹോർട്ടികൾച്ചർ ഓണേഴ്‌സ് ബാച്ച്‌ലർ പ്രോഗ്രാമിനു അപേക്ഷിക്കാം
കേരള കാര്‍ഷിക സര്‍വകലാശാല വെള്ളാനിക്കര മെയിന്‍ കാംപസ്, കോളേജ് ഓഫ് അഗ്രിക്കള്‍ച്ചര്‍ 2024-25-ല്‍ ആരംഭിക്കുന്ന നാലുവര്‍ഷ (എട്ട് സെമസ്റ്റര്‍) ബി.എസ്സി. (ഓണേഴ്‌സ്) ഹോര്‍ട്ടികള്‍ച്ചര്‍ പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം
കേരള കാര്‍ഷിക സര്‍വകലാശാല വെള്ളാനിക്കര മെയിന്‍ കാംപസ്, കോളേജ് ഓഫ് അഗ്രിക്കള്‍ച്ചര്‍ 2024-25-ല്‍ ആരംഭിക്കുന്ന നാലുവര്‍ഷ (എട്ട് സെമസ്റ്റര്‍) ബി.എസ്സി. (ഓണേഴ്‌സ്) ഹോര്‍ട്ടികള്‍ച്ചര്‍ പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അക്കാദമിക് മികവിനൊപ്പം നൈപുണ്യവികസനവും കോഴ്‌സിലൂടെ ലക്ഷ്യമിടുന്നു.
പഠനമേഖല
കോര്‍, സ്‌കില്‍ എന്‍ഹാന്‍സ്മെന്റ്, ഇലക്ടീവ്, എബിലിറ്റി എന്‍ഹാന്‍സ്മെന്റ് കോഴ്‌സുകള്‍ കോഴ്‌സില്‍ ഉണ്ടാകും.
പ്ലാന്റേഷന്‍, സ്‌പൈസസ്, ഫ്രൂട്ട് സയന്‍സ്, വെജിറ്റബിള്‍ ക്രോപ്‌സ്, ഫ്‌ലോറികള്‍ച്ചര്‍ ആന്‍ഡ് ലാന്‍ഡ്‌സ്‌കാപ്പിങ്, മെഡിസിനല്‍ ആന്‍ഡ് ആരോമാറ്റിക് ക്രോപ്‌സ്, പോസ്റ്റ് ഹാര്‍വസ്റ്റിങ് ടെക്‌നോളജി തുടങ്ങിയ മേഖലകളിലെ പ്രൊഡക്ഷന്‍ ടെക്‌നോളജി, മാനേജ്‌മെന്റ് വശങ്ങള്‍, കോഴ്സ് പാഠ്യപദ്ധതിയില്‍ ഉണ്ട്. കൂടാതെ അഗ്രോണമി, സോയില്‍ സയന്‍സ്, പ്ലാന്റ് പാത്തോളജി, എന്റമോളജി, ജനറ്റിക്‌സ് ആന്‍ഡ് പ്ലാന്റ് ബ്രീഡിങ് തുടങ്ങിയ ക്രോപ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട അടിസ്ഥാനഭാഗങ്ങള്‍, സോഷ്യല്‍ സയന്‍സസ്, ബേസിക് സയന്‍സസ് എന്നിവയുടെ പഠനങ്ങളും തിയററ്റിക്കല്‍/പ്രാക്റ്റിക്കല്‍ പoനങ്ങളും കോഴ്‌സില്‍ ഉണ്ടാകും.
യോഗ്യത
2024-ലെ നീറ്റ് യു.ജി.-കീം മെഡിക്കല്‍ റാങ്ക് അല്ലെങ്കില്‍ 2024-ലെ സി.യു.ഇ.ടി. ഐ.സി. എ.ആര്‍. യു.ജി. റാങ്ക്/സ്‌കോര്‍ വേണം. മൊത്തം സീറ്റുകള്‍ 40. ഇതില്‍ 80 ശതമാനം സീറ്റുകള്‍ (32 എണ്ണം) നീറ്റ് യു.ജി.-കീം മെഡിക്കല്‍ റാങ്ക് പരിഗണിച്ചും 20 ശതമാനം (എട്ട് എണ്ണം) സി.യു. ഇ.ടി. ഐ.സി.എ.ആര്‍. യു.ജി. റാങ്ക്/സ്‌കോര്‍ പരിഗണിച്ചും അനുവദിക്കും. സംവരണവ്യവസ്ഥകള്‍, കീം 2024 പ്രോസ്‌പെക്ടസ് പ്രകാരമായിരിക്കും.
അപേക്ഷ
വിശദമായ വിജ്ഞാപനം, പ്രോസ്‌പെക്ടസ് എന്നിവ kau.in (അക്കാദമിക് നോട്ടിഫിക്കേഷന്‍സ് ലിങ്ക്)/ www.admissions.kau.in-ല്‍ ലഭിക്കും. അപേക്ഷ ഈ ലിങ്ക് വഴി ഡിസംബര്‍ മൂന്നുവരെ നല്‍കാം. അപേക്ഷാഫീസ് 1000 രൂപ. കേരളത്തിലെ പട്ടികവിഭാഗം/ഭിന്നശേഷിവിഭാഗം എന്നിവര്‍ക്ക് 500 രൂപ. എസ്.ബി. കളക്ട് വഴിയോ ഓണ്‍ലൈനായി രൂപപ്പെടുത്തുന്ന ചലാന്‍ വഴിയോ അടയ്ക്കാം.
അപേക്ഷയ്‌ക്കൊപ്പം അപ്ലോഡ് ചെയ്യേണ്ട രേഖകള്‍/പകര്‍പ്പുകള്‍: എസ്.എസ്.എല്‍.സി./തത്തുല്യരേഖ (പ്രായം തെളിയിക്കാന്‍) യോഗ്യതാപരീക്ഷാ മാര്‍ക്ക്ലിസ്റ്റ് കീം മെഡിക്കല്‍ റാങ്ക് വ്യക്തമാക്കുന്ന കീം ഡേറ്റാഷീറ്റ്/സി.യു.ഇ.ടി. (ഐ.സി.എ.ആര്‍.-യു.ജി.) റാങ്ക് കാര്‍ഡ് (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി നിര്‍ബന്ധം) സംവരണവിഭാഗക്കാരെങ്കില്‍ സാധുവായ കമ്യൂണിറ്റി/എന്‍.സി.എല്‍/ഇ.ഡബ്ലു.എസ്./ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് അപേക്ഷാഫീസ് അടച്ചതിന്റെ രസീത്. സെലക്ട് ലിസ്റ്റ്, വെയ്റ്റ് ലിസ്റ്റ് എന്നിവ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. പ്രവേശനസമയത്ത് ഹാജരാക്കേണ്ട രേഖകളുടെ പട്ടിക വിജ്ഞാപനത്തില്‍ ഉണ്ട്. കുറഞ്ഞത് 50 ശതമാനം സീറ്റില്‍ പ്രവേശനം നടന്നാല്‍ മാത്രമേ കോഴ്‌സ് നടത്തുകയുള്ളൂ.
ഫീസ് ഘടന
അഡ്മിഷന്‍ ഫീ (ഒറ്റത്തവണ)-4000 രൂപ, കോളേജ് കോഷന്‍ ഡിപ്പോസിറ്റ് (ഒറ്റത്തവണ-തിരികെ ലഭിക്കാം)-രണ്ടുലക്ഷം രൂപ. സെമസ്റ്റര്‍ ഫീ: ട്യൂഷന്‍ ഫീ -97,760 രൂപ. സെമസ്റ്റര്‍ എക്‌സാം ഫീ-640 രൂപ, സ്‌പെഷ്യല്‍ ഫീ-1600 രൂപ.