പാലക്കാട് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

തൃത്താലയിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. കപ്പൂര്‍ അന്തിമഹാളന്‍കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തന്‍പൊന്നത്ത് പറമ്പില്‍ ചന്ദ്രന്‍ (50) ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം

 

പാലക്കാട് : തൃത്താലയിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. കപ്പൂര്‍ അന്തിമഹാളന്‍കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തന്‍പൊന്നത്ത് പറമ്പില്‍ ചന്ദ്രന്‍ (50) ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സമീപത്തുനിന്ന് മീൻ പിടിച്ചു തിരികെ വരുമ്പോൾ പുല്ലിനിടയിൽ പൊട്ടികിടന്ന വൈദ്യുതി കമ്പി ശ്രദ്ധയിൽപ്പെടാതെ കയറിപിടിക്കുകയായിരുന്നു.

വൈദ്യുതി കമ്പി പ്രദേശത്ത് പൊട്ടികിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായെന്നും അധികൃതർ വിവരം വേണ്ട രീതിയിൽ കൈകാര്യം ചെയ്തിരുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.