കോഴിക്കോട് നഗര പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി
കോഴിക്കോട് നഗര പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി
ആശുപത്രികള്, റെയില്വേ സ്റ്റേഷന്, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ടവര് നിയന്ത്രണങ്ങള്ക്ക് അനുസരിച്ചു യാത്ര ക്രമീകരിക്കണമെന്നും യാത്ര നേരത്തെയാക്കണമെന്നും പൊലീസ് നിര്ദേശം നല്കി.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തില് ഇന്ന് വൈകിട്ട് 4 മുതല് 7 വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും
പരാഷ്ട്രപതിയുടെ സന്ദര്ശനത്തോട് അനുബന്ധിച്ച് കോഴിക്കോട് നഗരത്തിലെ സ്കൂളുകള്ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി. കോര്പ്പറേഷന് പരിധിയിലുള്ള അങ്കണവാടികള്, മദ്രസകള്, സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകള്, പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി ബാധകമാണ്. എന്നാല് മുന്കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്ക്കും യൂണിവേഴ്സിറ്റി പരീക്ഷകള്ക്കും അവധി ബാധകമല്ല. ഉപരാഷ്ട്രപതിയുടെ സന്ദര്ശനത്തോട് അനുബന്ധിച്ച് ഏര്പ്പെടുത്തുന്ന കര്ശന സുരക്ഷാ ക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായാണ് കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി പ്രഖ്യാപിച്ചത്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തില് ഇന്ന് വൈകിട്ട് 4 മുതല് 7 വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും. തൊണ്ടയാട്, അരയിടത്തുപാലം, മാവൂര് റോഡ്, മാനാഞ്ചിറ, പാളയം, ഫ്രാന്സിസ് റോഡ് ജംക്ഷന്, ചാലപ്പുറം, മാങ്കാവ് ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തിയിരിക്കുന്നത്. ആശുപത്രികള്, റെയില്വേ സ്റ്റേഷന്, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ടവര് നിയന്ത്രണങ്ങള്ക്ക് അനുസരിച്ചു യാത്ര ക്രമീകരിക്കണമെന്നും യാത്ര നേരത്തെയാക്കണമെന്നും പൊലീസ് നിര്ദേശം നല്കി.