എച്ച്എല്‍എല്ലിന്‍റെ "തിങ്കള്‍" പദ്ധതിക്ക് എസ്.കെ.ഒ.സി.എച്ച് പുരസ്കാരം ലഭിച്ചു 

 സൗജന്യമായി മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്നതിനും ആര്‍ത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനും എച്ച് എല്‍ എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് നടപ്പിലാക്കി വരുന്ന “തിങ്കള്‍” പദ്ധതിക്ക് എസ്.കെ.ഒ.സി.എച്ച് അവാര്‍ഡ് ലഭിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ് എച്ച്എല്‍എല്‍. എച്ച്എല്‍എല്ലിന്‍റെ വിദ്യാഭ്യാസ സാമൂഹിക വികസന വിഭാഗമായ എച്ച്എല്‍എല്‍ മാനേജ്മെന്‍റ് അക്കാഡമിയാണ് തിങ്കള്‍ പദ്ധതി രാജ്യമെമ്പാടും നടപ്പിലാക്കുന്നത്. 
 
ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ് സെന്‍ററില്‍ നടന്ന ചടങ്ങില്‍ എച്ച്എല്‍എല്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് ഇന്‍ ചാര്‍ജ്ജ് (ടെക്നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ് ) വി കുട്ടപ്പന്‍ പിള്ള എസ്.കെ.ഒ.സി.എച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ സമീര്‍ കോച്ചാറില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി . എച്ച്എംഎ പ്രതിനിധികളായ ഷംനാദ് ഷംസുദീന്‍ ( ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് ), ഡോ കൃഷ്ണ എസ്.എച്ച് ( ഡെപ്യൂട്ടി പ്രൊജക്റ്റ് മാനേജര്‍ ) എന്നിവരും പങ്കെടുത്തു.

ഗവര്‍ണന്‍സ്, ഫിനാന്‍സ്, സാമൂഹിക വികസനം എന്നിവയില്‍ ശ്രദ്ധേയമായ സംഭാവനകളെ അംഗീകരിക്കുന്ന ബഹുമതിയാണ് SKOCH അവാര്‍ഡ്. സ്ത്രീകളുടെ ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ കൈകാര്യം ചെയ്യാന്‍ ഉതകുന്ന “തിങ്കള്‍” പദ്ധതിയുടെ നൂതനമായ സമീപനം അവാര്‍ഡ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.എഫ് ഡി എ അംഗീകൃത മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ നിര്‍മ്മിക്കുന്നത്. ഇത് പുനരുപയോഗക്ഷമവും പരിസ്ഥിതി സൗഹാര്‍ദ്ദപരവുമാണ്.