ചരിത്രക്കുതിപ്പ്; വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്കുമായി ‘എംഎസ്‌സി ബെറിൽ’ സ്പെയിനിലേക്ക് പുറപ്പെട്ടു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു. 'എംഎസ്‌സി ബെറിൽ' എന്ന കപ്പലാണ് എട്ട് കണ്ടെയ്നറുകളുമായി സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് യാത്ര തിരിച്ചത്.
സാധാരണയായി കേരളത്തിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചരക്കുകൾ എത്തിച്ചേരാൻ ഏകദേശം 60 ദിവസത്തോളം സമയമെടുത്തിരുന്ന സ്ഥാനത്ത്, വിഴിഞ്ഞം വഴിയുള്ള യാത്രയിലൂടെ വെറും 20 ദിവസംകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താനാകും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു. 'എംഎസ്‌സി ബെറിൽ' എന്ന കപ്പലാണ് എട്ട് കണ്ടെയ്നറുകളുമായി സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് യാത്ര തിരിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകൾ ഉൾപ്പെടെയാണ് കപ്പലിൽ കയറ്റുമതി ചെയ്തത്.കേരളത്തിന്റെ വാണിജ്യ ചരിത്രത്തിൽ വലിയൊരു വഴിത്തിരിവായി മാറുന്നതാണ് ഈ ചരക്കുനീക്കം.
സാധാരണയായി കേരളത്തിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചരക്കുകൾ എത്തിച്ചേരാൻ ഏകദേശം 60 ദിവസത്തോളം സമയമെടുത്തിരുന്ന സ്ഥാനത്ത്, വിഴിഞ്ഞം വഴിയുള്ള യാത്രയിലൂടെ വെറും 20 ദിവസംകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താനാകും.
ഇത് കയറ്റുമതി മേഖലയ്ക്ക് വൻതോതിൽ സമയലാഭവും സാമ്പത്തിക ലാഭവും ഉറപ്പാക്കുന്നതോടൊപ്പം, വിഴിഞ്ഞത്തിന്റെ അന്താരാഷ്ട്ര കണക്റ്റിവിറ്റി ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു