'ഇടുപ്പെല്ലും ശ്വാസകോശവും' തകർന്നു; വയനാട്ടിലെ കര്‍ഷകന്റെ മരണം കാട്ടാന ആക്രമണത്തെ തുടര്‍ന്ന്; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി
വയനാട്ടിലെ യുവകർഷകന്റെ മരണം കാട്ടാന ആക്രമണത്തെ തുടർന്നെന്ന് കണ്ടെത്തല്‍. രജീവിന്റെ ഇടുപ്പെല്ലും ശ്വാസകോശവും കാട്ടാന ആക്രമണത്തില്‍ തകർന്നു.
Updated: Mar 4, 2026, 12:33 IST
ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതര പരിക്ക് സംഭവിച്ചതായും ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നതായും പോസ്റ്റുമോർട്ടത്തില്‍ വ്യക്തമായി
സുല്‍ത്താൻ ബത്തേരി: വയനാട്ടിലെ യുവകർഷകന്റെ മരണം കാട്ടാന ആക്രമണത്തെ തുടർന്നെന്ന് കണ്ടെത്തല്‍. രജീവിന്റെ ഇടുപ്പെല്ലും ശ്വാസകോശവും കാട്ടാന ആക്രമണത്തില്‍ തകർന്നു.
ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതര പരിക്ക് സംഭവിച്ചതായും ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നതായും പോസ്റ്റുമോർട്ടത്തില്‍ വ്യക്തമായി.. രാത്രി കൃഷിയിടത്തില്‍ ആന ഇറങ്ങിയതറിഞ്ഞ് അതിനെ തുരത്താൻ പോയതായിരുന്നു രജീവ്.
ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് ഇദ്ദേഹത്തെ നിലത്ത് വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ബത്തേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.