പുത്തൻ വിപ്ലവം !! ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു
സംസ്ഥാനത്തെ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. 15 വർഷങ്ങൾക്ക് ശേഷമാണ് പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നത്. വിദ്യാർത്ഥികൾ പൗരബോധം ഉള്ളവരാകുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു
സംസ്ഥാനത്തെ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. 15 വർഷങ്ങൾക്ക് ശേഷമാണ് പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നത്. വിദ്യാർത്ഥികൾ പൗരബോധം ഉള്ളവരാകുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു . സത്യം അല്ലാത്ത കാര്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സമൂഹത്തോട് കാണിക്കുന്ന അനീതിയാണെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വിപ്ലവകരമായ മാറ്റത്തിലേക്ക് പാഠപുസ്തക പരിഷ്കരണത്തിലൂടെ കടക്കുന്നത്.15 വർഷങ്ങൾക്ക് ശേഷം പരിഷ്കരിച്ച ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പാഠപുസ്തകങ്ങളുടെ പ്രകാശനം മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു.
പാഠപുസ്തക പരിഷ്കരണം തുഗ്ലക്ക് പരിഷ്കാരം എന്ന് ആരെങ്കിലും പറയുമോ എന്നത് അറിയില്ലെന്ന് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമർശിച്ച് മന്ത്രി സൂചിപ്പിച്ചു. വിദ്യാർത്ഥികൾ പൗരബോധം ഉള്ളവർ ആയിരിക്കണമെന്നും അതാണ് ഈ കാലഘട്ടത്തിൽ ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.