കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു
Nov 23, 2023, 20:12 IST
വയനാട് : കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു .പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ മാതൃകകള്‍ സൃഷ്ടിച്ച് കേരളം മുന്നേറുകയാണ്.
നവ വൈജ്ഞാനിക സമൂഹമാണ് ലക്ഷ്യം. യുവാക്കള്‍ക്ക് തൊഴിലവസരവും വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കും. കേരളത്തില്‍ ആദ്യമായി ഒരു കരിക്കുലം ഫ്രെയിം വര്‍ക്ക് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.ഗോത്ര വര്‍ഗ്ഗ വിഭാഗം ഉള്‍പ്പെടെ എല്ലാവര്‍ക്കും പുനരധിവാസ പദ്ധതി, പട്ടയം, അതി ദാരിദ്ര നിര്‍മാര്‍ജ്ജനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയെല്ലാം മുന്നേറുകയാണ്.