കേരളത്തിൽ ഉയർന്ന താപനില ഏപ്രൽ 24 വരെ തുടരും
സംസ്ഥാനത്ത് ഈ മാസം 24 വരെ ഉയർന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി വരെയും കൊല്ലത്ത് 39 വരെയും കോട്ടയത്ത് 38 വരെയും താപനില ഉയരാം.
Apr 22, 2026, 12:30 IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 24 വരെ ഉയർന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി വരെയും കൊല്ലത്ത് 39 വരെയും കോട്ടയത്ത് 38 വരെയും താപനില ഉയരാം.
ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 വരെയും തിരുവനന്തപുരത്ത് 36 വരെയും ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച മഴ ലഭിച്ചു. മിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴ വ്യാഴാഴ്ച വരെ തുടരും.