ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഉയര്ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ജില്ലയില് താപനില 39 °C വരെയും കൊല്ലം,പത്തനംതിട്ട, കോഴിക്കോട് ജില്ലകളില് ഉയര്ന്ന താപനില 37°C വരെയും ഉയരാന് സാധ്യതയുണ്ട്.

 

പല ജില്ലകളിലും സാധാരണയെക്കാള് രണ്ടു മുതല് മൂന്നു ഡിഗ്രി സെല്ഷ്യസ് വരെ വര്ധിക്കാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയര്ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ജില്ലയില് താപനില 39 °C വരെയും കൊല്ലം,പത്തനംതിട്ട, കോഴിക്കോട് ജില്ലകളില് ഉയര്ന്ന താപനില 37°C വരെയും ഉയരാന് സാധ്യതയുണ്ട്.പല ജില്ലകളിലും സാധാരണയെക്കാള് രണ്ടു മുതല് മൂന്നു ഡിഗ്രി സെല്ഷ്യസ് വരെ വര്ധിക്കാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തുടര്ച്ചയായി കൂടുതല് സമയം അള്ട്രാവയലറ്റ് രശ്മികള് ശരീരത്തില് ഏല്ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്ക്കും നേത്രരോഗങ്ങള്ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്ക്കും കാരണമായേക്കാം. പൊതുജനങ്ങള് സുരക്ഷാമുന്കരുതലുകള് സ്വീകരിക്കണം.

പകല് 10 മണി മുതല് 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്ന്ന അള്ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല് ആ സമയങ്ങളില് കൂടുതല് നേരം ശരീരത്തില് നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില് ഏര്പ്പെടുന്നവര്, കടലിലും ഉള്നാടന് മല്സ്യബന്ധനത്തിലും ഏര്പ്പെടുന്ന മത്സ്യത്തൊഴിലാളികള്, ജലഗതാഗതത്തിലേര്പ്പെടുന്നവര്, ബൈക്ക് യാത്രക്കാര്, വിനോദസഞ്ചാരികള്, ചര്മരോഗങ്ങളുള്ളവര്, ആല്ബനിസം അവസ്ഥയുള്ളവര്, നേത്രരോഗങ്ങളുള്ളവര്, ക്യാന്സര് രോഗികള്, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള് തുടങ്ങിയവര് പ്രത്യേകം ജാഗ്രത പാലിക്കണം.