സംസ്ഥാനത്ത് ഉയര്‍ന്ന താപനില ; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
 

സംസ്ഥാനത്ത് താപനില ഉയര്‍ന്ന് തന്നെ. കനത്ത ചൂടും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 8 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു

കോഴിക്കോട് ഉയര്‍ന്ന താപനില 37°C വരെയും കൊല്ലം, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ 36°C വരെയും,തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ 35°C വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഈ ജില്ലകളില്‍സാധാരണയെക്കാള്‍ 2 °C മുതല്‍ 4 °C വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.