ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം. വിജിലന്‍സ് കോടതി പരാമര്‍ശങ്ങള്‍ നീക്കാമെന്നും കോടതി പറഞ്ഞു.തന്ത്രിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് കോടതി പരിമര്‍ശം നീക്കി ജാമ്യം റദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലാണ് കോടതിയുടെ പരിഗണനക്ക് വന്നത്.
എറണാംകുളം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം. വിജിലന്‍സ് കോടതി പരാമര്‍ശങ്ങള്‍ നീക്കാമെന്നും കോടതി പറഞ്ഞു.തന്ത്രിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് കോടതി പരിമര്‍ശം നീക്കി ജാമ്യം റദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലാണ് കോടതിയുടെ പരിഗണനക്ക് വന്നത്. അപ്പീല്‍ ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി.അതിനിടെ അന്വേഷണ സംഘത്തിന് സിംഗിള്‍ ബഞ്ചിന്റെ വിമര്‍ശനം. അന്തിമ റിപ്പോര്‍ട്ട് നല്‍കുമോ എന്ന് അറിയില്ലെന്ന് കോടതി പരാമര്‍ശിച്ചു.
അതേസമയം 1998ല്‍ വിജയ്മല്യ സ്വര്‍ണ്ണം പൊതിഞ്ഞപ്പോള്‍ ഉപയോഗിച്ച ചെമ്പുപാളികള്‍ തന്നെയാണോ ഇപ്പോഴും സന്നിധാനത്തുള്ളതെന്ന് ഈ ശാസ്ത്രീയപരിശോധനയിലൂടെ കണ്ടെത്താനാകും. ചെമ്പുപാളികള്‍ക്ക് 28 വര്‍ഷത്തെ പഴക്കമാണുള്ളതെങ്കില്‍ 2019-ല്‍ പാളികള്‍ മാറ്റിയിട്ടില്ലെന്ന കാര്യം ഉറപ്പിക്കാം. എന്നാല്‍ പാളികള്‍ക്ക് ഏഴുവര്‍ഷം മാത്രമേ പഴക്കമുള്ളൂ എന്നാണ് തെളിയുന്നതെങ്കില്‍ 2019-ല്‍ പാളിയടക്കം സ്വര്‍ണം കവര്‍ന്നതായി ഉറപ്പിക്കാം. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ സ്വര്‍ണം വീണ്ടെടുക്കലിന് കാത്തുനില്‍ക്കാതെ അന്വേഷണസംഘത്തിന് കുറ്റപത്രസമര്‍പ്പണത്തിലേക്ക് കടക്കാം. മോഷണം നടന്നോയെന്ന് ഉറപ്പിക്കാന്‍ സഹായിക്കുന്നതാണ് ലാബിലെ പരിശോധനാഫലം.