പ്ലസ്ടു കോഴക്കേസില്‍ ഹൈക്കോടതി വിധിക്ക് ശേഷം സി.പി.എമ്മിലെ ഉന്നതന്‍ ഒത്തുതീര്‍പ്പിന് സമീപിച്ചിരുന്നു :  കെ എം ഷാജി

സി.പി.എമ്മിനെതിരെ ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി രംഗത്ത്. പ്ലസ്ടു കോഴക്കേസില്‍ ഹൈക്കോടതി വിധിക്ക് ശേഷം സി.പി.എമ്മിലെ ഉന്നതന്‍ ഒത്തുതീര്‍പ്പിന്

 

സി.പി.എമ്മിനെതിരെ ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി രംഗത്ത്. പ്ലസ്ടു കോഴക്കേസില്‍ ഹൈക്കോടതി വിധിക്ക് ശേഷം സി.പി.എമ്മിലെ ഉന്നതന്‍ ഒത്തുതീര്‍പ്പിന് സമീപിച്ചെന്നാണ് കെ എം ഷാജിയുടെ ആരോപണം. പിണറായിക്കെതിരായ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണം എന്നായിരുന്നു സി.പി.എമ്മിന്റെ ആവശ്യം.

തനിക്കെതിരായ കേസിലെ വിധിയില്‍ സുപ്രീംകോടതി മുഖ്യമന്ത്രിയുടെ പിടലിക്ക് പിടിച്ച് തള്ളുകയാണ് ചെയ്തതെന്നും കേസ് വിജയിക്കല്‍ അല്ലായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമെന്നും ഷാജി വിമര്‍ശിച്ചു. പല തവണ കായികമായി ആക്രമിക്കാന്‍ ശ്രമം നടന്നെന്നും ഷാജി ആരോപിക്കുന്നു.