കേരളം വിടരുത്, അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഒപ്പിടണമെന്ന ഉപാധികൾ ഒഴിവാക്കി ; റാപ്പർ വേടന് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് ഹൈക്കോടതി
ഹിരൺദാസ് മുരളിയെന്ന വേടനു സെഷൻസ് കോടതി ചുമത്തിയ ജാമ്യവ്യവസ്ഥകളിൽ രണ്ടെണ്ണം ഹൈക്കോടതി ഒഴിവാക്കി. ഗവേഷകവിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലെ ജാമ്യവ്യവസ്ഥയാണ് ഒഴിവാക്കിയത്.
കൊച്ചി : ഹിരൺദാസ് മുരളിയെന്ന വേടനു സെഷൻസ് കോടതി ചുമത്തിയ ജാമ്യവ്യവസ്ഥകളിൽ രണ്ടെണ്ണം ഹൈക്കോടതി ഒഴിവാക്കി. ഗവേഷകവിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലെ ജാമ്യവ്യവസ്ഥയാണ് ഒഴിവാക്കിയത്.
കോടതി അനുമതിയില്ലാതെ കേരളം വിടരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണം എന്നീ ഉപാധികളാണു ജസ്റ്റീസ് സി. പ്രദീപ്കുമാർ റദ്ദാക്കിയത്. നവംബർ, ഡിസംബർ മാസങ്ങളിൽ വിദേശങ്ങളിലടക്കം തനിക്കു സ്റ്റേജ് പരിപാടികളുള്ളതിനാൽ ഈ വ്യവസ്ഥകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു വേടൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.
അതേസമയം, വിദേശപര്യടനത്തിൻറെ എല്ലാ വിശദാംശങ്ങളും ഹർജിക്കാരൻ പോലീസിനു കൈമാറണമെന്നും കോടതി നിർദേശിച്ചു. എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സെപ്റ്റംബർ ഒമ്പതിനാണ് എറണാകുളം സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.