ഉദ്യോഗാർഥികളുടെ മാർക്കും സർട്ടിഫിക്കറ്റുകളും വെളിപ്പെടുത്തണമെന്ന സംസ്ഥാന വിവരാവകാശ കമീഷൻ ഉത്തരവ്​ സ്​റ്റേ ചെയ്ത്​ ഹൈകോടതി

വിവരാവകാശ നിയമപ്രകാരം ഉദ്യോഗാർഥികളുടെ മാർക്കും സർട്ടിഫിക്കറ്റുകളും വെളിപ്പെടുത്തണമെന്ന സംസ്ഥാന വിവരാവകാശ കമീഷൻ ഉത്തരവ്​ സ്​റ്റേ ചെയ്ത്​ ഹൈകോടതി. ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) തസ്തികയിലേക്ക്

 

 കൊച്ചി: വിവരാവകാശ നിയമപ്രകാരം ഉദ്യോഗാർഥികളുടെ മാർക്കും സർട്ടിഫിക്കറ്റുകളും വെളിപ്പെടുത്തണമെന്ന സംസ്ഥാന വിവരാവകാശ കമീഷൻ ഉത്തരവ്​ സ്​റ്റേ ചെയ്ത്​ ഹൈകോടതി. ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) തസ്തികയിലേക്ക് നിയമനത്തിനുള്ള പട്ടികയിലെ ആദ്യ രണ്ട് റാങ്കുകാരുടെ വിവരങ്ങൾ തേടി ശ്യാം കൃഷ്ണൻ എന്ന ഉദ്യോഗാർഥി നൽകിയ അപേക്ഷയിൽ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത്​ കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ മുരളി പുരുഷോത്തമൻ ഇടക്കാല ഉത്തരവിലൂടെ ഒരു മാസത്തേക്ക്​ സ്​റ്റേ ചെയ്തത്​. ഹരജി ഫയലിൽ സ്വീകരിച്ച കോടതി ശ്യാം കൃഷ്ണന് നോട്ടീസ് അയക്കാനും നിർദേശിച്ചു. ഹരജി സെപ്റ്റംബർ 10ന്​ പരിഗണിക്കാൻ മാറ്റി.

മൂന്നാം കക്ഷികളുടെ വ്യക്തിപരമായ വിവരങ്ങൾ അവർക്ക് നോട്ടീസ് നൽകാതെയും അവരുടെ ഭാഗം കേൾക്കാതെയും കൈമാറുന്നത് നിയമവിരുദ്ധമാണെന്നാണ്​ പി.എസ്​.സിയുടെ വാദം. ഉദ്യോഗാർഥികളുടെ മാർക്ക് വിവരങ്ങളും അവർ സമർപ്പിച്ച പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും നൽകണമെന്നായിരുന്നു വിവരാവകാശ കമീഷൻ ഉത്തരവ്.

വിവരാവകാശ നിയമത്തിലെ എട്ട്, 11 വകുപ്പുകൾ പ്രകാരം ഇത്തരം വിവരങ്ങൾ വെളിപ്പെടുത്താൻ ഉത്തരവിടുന്നതിന് മുമ്പ് ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകി കേൾക്കേണ്ടതുണ്ടെന്നും അത് ചെയ്യാതെ വിവരാവകാശ കമീഷൻ ഉത്തരവിട്ടത് തെറ്റാണെന്നുമാണ് ഹരജിയിലെ വാദം. ഒട്ടേറെ ഉദ്യോഗാർഥികളുമായി ബന്ധപ്പെട്ട രേഖകൾ കൈകാര്യം ചെയ്യുന്ന കമീഷന്‍റെ പ്രവർത്തനത്തെ ഇത്തരം ആവശ്യങ്ങൾ ദോഷകരമായി ബാധിക്കുമെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.

എന്നാൽ, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം മറ്റ് കാരണങ്ങൾ ചൂണ്ടിക്കാട്ടി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാതിരിക്കുന്നത് വിവരാവകാശ നിയഉദ്യോഗാർഥികളുടെ രേഖകൾ വെളിപ്പെടുത്തേണ്ട; വിവരാവകാശ കമീഷൻ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈകോടതി ഉത്തരവ് വിവരാവകാശ നിയമത്തിന് എതിരാണെന്ന് കമീഷനും ചൂണ്ടിക്കാട്ടി.