ഭക്തർക്ക് ബുദ്ധിമുട്ടായി അരവണ പ്ലാൻ്റിന് പിന്നിലെ ഒഴിഞ്ഞ നെയ്യ് ടിന്നുകളുടെയും ശർക്കര ചാക്കുകളുടെയും കൂമ്പാരം ; ഹൈക്കോടതിയിൽ റിപ്പോർട്ട് നല്കി സ്പെഷ്യൽ കമ്മീഷണർ 

അരവണ പ്ലാൻ്റിന് പിന്നിൽ കൂട്ടിയിട്ടിരിക്കുന്ന ഒഴിഞ്ഞ നെയ്ടിന്നുകളും ശർക്കര ചാക്കുകളും നീക്കം ചെയ്യാത്തത് ഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി കാട്ടി സ്പെഷ്യൽ കമ്മീഷണർ ആർ.ജയകൃഷ്ണൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നല്കി.

 

ശബരിമല: അരവണ പ്ലാൻ്റിന് പിന്നിൽ കൂട്ടിയിട്ടിരിക്കുന്ന ഒഴിഞ്ഞ നെയ്ടിന്നുകളും ശർക്കര ചാക്കുകളും നീക്കം ചെയ്യാത്തത് ഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി കാട്ടി സ്പെഷ്യൽ കമ്മീഷണർ ആർ.ജയകൃഷ്ണൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നല്കി. ഈ ഭാഗത്ത് കൂടിയാണ് യാത്രക്കാരും അരവണ പ്ലാൻ്റ്, ഗോഡൗൺ എന്നിവിടങ്ങളിലേക്ക് ട്രാക്റുകളും പോകുന്നത്. 

അതിനാൽ പാതയിലേക്ക് ഇറങ്ങി കിടക്കുന്ന ഒഴിഞ്ഞ നെയ് ടിന്നുകൾ ട്രാക്ടർ സഞ്ചാരത്തിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കാല് നെയ് ടിന്നിൽ തട്ടിയാൽ നടന്ന് പോകുന്നവർക്ക് മുറിവ് സംഭവിക്കാം. ഇവ നീക്കുന്നതിന് കരാർ നല്കിയിട്ടുണ്ടെങ്കിലും നീക്കുന്നതിന് വേഗതയില്ലാത്തതാണ് ഇവിടെ കുന്നുകൂടാൻ കാരണം.

അതിനാൽ അരവണ പ്ലാൻ്റിന് പിന്നിൽ നിന്ന് ശർക്കര ചാക്കുകളും ഒഴിഞ്ഞ നെയ് പാട്ടകളും ഉടൻ നീക്കം ചെയ്യാൻ കരാറുകാരനോട് ആവിശ്യപ്പെടാൻ ബോർഡിന് നിർദ്ദേശം നല്കണമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.