എംപിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേത്: കെ സി വേണുഗോപാല്‍

ചില എംപിമാര്‍ക്ക് മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്.

 

കെ സുധാകരന്‍ ബിജെപിയില്‍ പോകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് വെറെ ആളെ നോക്കണമെന്നായിരുന്നു കെസി വേണുഗോപാലിന്റെ മറുപടി.

എംപിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.പരിഭവവും പിണക്കവും എല്ലാവര്‍ക്കും ഉണ്ടാകുമെന്നും എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനത്തെ എല്ലാവരും അനുസരിക്കുമെന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയുമായി ബന്ധപ്പെട്ട് ചോദ്യത്തിന് കെസി വേണുഗോപാല്‍ മറുപടി പറഞ്ഞു. കെ സുധാകരന്‍ ബിജെപിയില്‍ പോകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് വെറെ ആളെ നോക്കണമെന്നായിരുന്നു കെസി വേണുഗോപാലിന്റെ മറുപടി.

ചില എംപിമാര്‍ക്ക് മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. ഇക്കാര്യത്തില്‍ യഥാസമയം തീരുമാനം ഉണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കെ സുധാകരന്‍ പരിഭവമായാണ് നാട്ടിലേക്ക് വന്ന് അത് എന്ന് തോന്നുന്നില്ല.വെള്ളിയാഴ്ച മുതല്‍ വ്യാഴം വരെ അദ്ദേഹം പാര്‍ലമെന്റില്‍ ഉണ്ടായിരുന്നു.സംസാരിച്ചിരുന്നു.സുധാകരന്റെ എഫ് ബി പോസ്റ്റ് കണ്ണൂരിനോടും പാര്‍ട്ടിയോടമുള്ള സ്നേഹമാണ് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നത് മഹാപരാധമല്ല. അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ഹൈക്കമാന്റിന്റെ തീരുമാനത്തിന് വിരുദ്ധമായി പോകുന്ന ആളാണ് സുധാകരന്‍ എന്ന് തോന്നുന്നില്ല. 


താന്‍ മത്സരരംഗത്ത് ഉണ്ടാകില്ല എന്ന് പലതവണ ആവര്‍ത്തിച്ചതാണ്. എല്ലാ വശങ്ങളും ആലോചിച്ചേ പാര്‍ട്ടി തീരുമാനമെടുക്കു.ജയസാധ്യത പരിഗണിച്ചു കൊണ്ടുള്ള കാര്യങ്ങളാണ് തീരുമാനിക്കുക.അത് കൂട്ടായിട്ടുള്ള ചര്‍ച്ചകളിലൂടെ, എല്ലാവരുമായും ചര്‍ച്ച ചെയ്ത്, പല കാര്യങ്ങളും പരിശോധിച്ചാണ് തീരുമാനിക്കുക. ആ തീരുമാനം വരുമ്പോള്‍ എല്ലാവരുടെ മുന്നിലും ഒറ്റ ലക്ഷ്യമേ ഉള്ളൂ. യു.ഡി.എഫിനെ വിജയിപ്പിക്കുക, ഈ ഭരണത്തെ മാറ്റുക എന്നുള്ളതാണ് അത്. അതിനുവേണ്ടി ജനം കാത്തിരിക്കുകയാണ്.ജനങ്ങളെ നിരാശപ്പെടുത്താന്‍ ഒരു കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തിക്കില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.