ചൂരൽമല, മുണ്ടക്കൈ ദുരന്തം: മേപ്പാടി പോലീസ് സ്റ്റേഷന് വയനാട് ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ കൈത്താങ്
ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേസുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേപ്പാടി പോലീസ് സ്റ്റേഷനിലേക്കാവശ്യമായ പേപ്പറുകളും മറ്റു അനുബന്ധ സ്റ്റേഷനറി സാധനങ്ങളും വയനാട് ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് കെ.എം. ശശിധരൻ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എസ്. അജേഷിന് കൈമാറി.
Sep 30, 2024, 09:35 IST
കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേസുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേപ്പാടി പോലീസ് സ്റ്റേഷനിലേക്കാവശ്യമായ പേപ്പറുകളും മറ്റു അനുബന്ധ സ്റ്റേഷനറി സാധനങ്ങളും വയനാട് ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് കെ.എം. ശശിധരൻ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എസ്. അജേഷിന് കൈമാറി. ദുരന്തത്തെ തുടർന്ന് ഇൻക്വസ്റ്റ്, മറ്റു തുടർ നടപടികൾക്കുമായി ധാരാളം പേപ്പറുകളും അനുബന്ധ സ്റ്റേഷനറി സാധനങ്ങളും ആവശ്യമായിരുന്നു.
തുടർന്നും ഇതുമായി ബന്ധപ്പെട്ട തുടർ നടപടിക്രമങ്ങൾ നടക്കുന്നതിനാൽ കൂടുതൽ സ്റ്റേഷനറി സാധനങ്ങൾ ആവശ്യമാണെന്ന് സംഘം മനസ്സിലാക്കി. സംഘം ഡയറക്ടർമാരായ പി.സി. സജീവ്, എം. മോഹനൻ എന്നിവരും കേരള പോലീസ് അസോസിയേഷൻ ജില്ലാ ട്രഷറർ എം.ബി. ബിഗേഷ്, വൈസ് പ്രസിഡന്റ് സി.കെ. നൗഫൽ എന്നിവരും മറ്റു പോലീസുദ്യോഗസ്ഥരും പങ്കെടുത്തു.