സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ രാത്രി കനത്ത മഴയാണ് ലഭിച്ചത്. കൊച്ചിയിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഇടുക്കിയിൽ രാത്രി യാത്രക്ക് നിരോധനമുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കിയിലും മലപ്പുറത്തും അതിശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ മഴയെ തുടർന്ന് സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ശക്തമായ കാറ്റിൽ പത്തനംതിട്ട കൂടൽ സർക്കാർ വിഎച്ച്എസിൽ മരം കടപുഴകി വീണു. സ്‌കൂൾ കോമ്പൗണ്ടിനുള്ളിലാണ് ആൽമരം കടപുഴകി വീണത്. ഇന്ന് പുലർച്ചെയോടെയുണ്ടായ ശക്തമായ കാറ്റിലാണ് മരം വീണത്.
ശക്തമായ കാറ്റിൽ പത്തനംതിട്ട കൂടൽ സർക്കാർ വിഎച്ച്എസിൽ മരം കടപുഴകി വീണു. സ്‌കൂൾ കോമ്പൗണ്ടിനുള്ളിലാണ് ആൽമരം കടപുഴകി വീണത്. ഇന്ന് പുലർച്ചെയോടെയുണ്ടായ ശക്തമായ കാറ്റിലാണ് മരം വീണത്.
മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന് അറിയിപ്പുണ്ട്. രാവിലെ എട്ടുമണിയോടെ ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം. ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ 10cm വീതമാണ് ഉയർത്തുന്നത്. ഡാമിന്റെ സമീപപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കേരള-ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.