സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ജൂണ്‍ 11ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ജൂണ്‍ 12ന് ജില്ലകളില്‍ 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
Jun 9, 2025, 08:57 IST
കാലാവര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ പെയ്ത മഴയുടെ തീവ്രത രണ്ടാംഘട്ടത്തില്‍ ഉണ്ടാകില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിഗമനം.
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കാലാവര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ പെയ്ത മഴയുടെ തീവ്രത രണ്ടാംഘട്ടത്തില്‍ ഉണ്ടാകില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിഗമനം.
ജൂണ്‍ 11ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ജൂണ്‍ 12ന് ജില്ലകളില്‍ 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 24-നാണ് ഇക്കുറി കാലവര്‍ഷം എത്തിയത്. മെയ് 24 മുതല്‍ 31 വരെയുള്ള ഏഴ് ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് 440.5 ശതമാനം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. എന്നാല്‍ പിന്നീടുള്ള വാരത്തില്‍ കാലവര്‍ഷം ദുര്‍ബലമായതാണ് സംസ്ഥാനത്ത് മഴയില്‍ കുറവുണ്ടായതിന് കാരണം.