വടക്കന്‍ ജില്ലകളില്‍ ഇന്നും പരക്കെ മഴക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വടക്കന്‍ ജില്ലകളില്‍ ഇന്നും പരക്കെ മഴക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മറ്റൊരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. നാളെ മുതല്‍ സാധാരണ കാലവര്‍ഷ മഴ മാത്രമേ ഉണ്ടാകൂ
Aug 9, 2026, 07:48 IST
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്നും പരക്കെ മഴക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
മറ്റൊരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. നാളെ മുതല്‍ സാധാരണ കാലവര്‍ഷ മഴ മാത്രമേ ഉണ്ടാകൂ എന്നാണ് കാലാവസ്ഥാ അറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരത്ത് അതിശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇന്നും തുടരും.