വയനാട് കള്ളാടിയില്‍ മണ്ണിടിഞ്ഞ സ്ഥലത്ത് ശക്തമായ മഴ ; അഞ്ചു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

പ്രതികൂല കാലാവസ്ഥ തെരച്ചിലിനേയും കാര്യമായി ബാധിക്കുന്നുണ്ട്.

 

മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നുച്ചയോടെ മണ്ണിടിച്ചില്‍ നടന്ന സ്ഥലം സന്ദര്‍ശിക്കും

തുരങ്കപാത നിര്‍മ്മാണം നടക്കുന്ന വയനാട് കള്ളാടിയില്‍ മണ്ണിടിഞ്ഞ സ്ഥലത്ത് ഇന്ന് ഊര്‍ജ്ജിതമായ തെരച്ചില്‍ നടക്കും. കരാര്‍ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തെരച്ചലിന്റെ ഭാഗമായി കെടാവര്‍ നായ്ക്കളെ എത്തിക്കും. മണ്ണിടിച്ചിലില്‍ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നുച്ചയോടെ മണ്ണിടിച്ചില്‍ നടന്ന സ്ഥലം സന്ദര്‍ശിക്കും. നിലവില്‍ പ്രദേശത്ത് കനത്തമഴ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ തെരച്ചിലിനേയും കാര്യമായി ബാധിക്കുന്നുണ്ട്.