കേരളത്തിൽ കനത്ത മഴ; അടുത്ത 5 ദിവസം ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന് മുന്നോടിയായി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.അടുത്ത അഞ്ച് ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്.

 

വരും ദിവസങ്ങളില്‍ വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും മഴ കനക്കുമെന്നാണ് പ്രവചനം.

തിരുവനന്തപുരം:  സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന് മുന്നോടിയായി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.അടുത്ത അഞ്ച് ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ തെക്കൻ ജില്ലകള്‍ക്ക് പുറമെ വടക്കൻ ജില്ലകളിലും മഴ കനക്കുമെന്നാണ് പ്രവചനം.

ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും മഴ കനക്കുമെന്നാണ് പ്രവചനം.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും, ജൂണ്‍ അഞ്ചിന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ ആറിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ജൂണ്‍ ഏഴിന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കാത്ത മറ്റ് ജില്ലകളില്‍ വരും ദിവസങ്ങളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.