കാസർഗോഡ് കുണ്ടംകുഴിയിൽ കനത്ത മഴയില്‍ റോഡ് നെടുകെ പിളര്‍ന്നു; 50 മീറ്ററോളം നീളത്തില്‍ വിള്ളല്‍
കാസർകോട് പൊയിനാച്ചി - ബന്തടുക്ക റോഡിലെ കുണ്ടംകുഴി ടൗണില്‍ കനത്ത മഴയെ തുടർന്ന് മെക്കാഡം റോഡ് നെടുകെ പിളർന്നു.ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. റോഡ് 50 മീറ്ററോളം നീളത്തില്‍ വിണ്ടുകീറിയിട്ടുണ്ട്. ചിലയിടങ്ങളില്‍ വലിയ ആഴത്തിലാണ് റോഡ് പിളർന്നുമാറിയിരിക്കുന്നത്.
Updated: Jun 9, 2026, 15:36 IST
രാവിലെ 10 മുതല്‍ 11.15 വരെ ശക്തമായ മഴയുണ്ടായിരുന്നു. ഇതിനിടെയാണ് വലിയ ശബ്ദത്തോടെ റോഡ് പിളർന്നതെന്ന് സമീപത്തെ വ്യാപാരികള്‍ പറഞ്ഞു
കാസർകോട്: കാസർകോട് പൊയിനാച്ചി - ബന്തടുക്ക റോഡിലെ കുണ്ടംകുഴി ടൗണില്‍ കനത്ത മഴയെ തുടർന്ന് മെക്കാഡം റോഡ് നെടുകെ പിളർന്നു.ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. റോഡ് 50 മീറ്ററോളം നീളത്തില്‍ വിണ്ടുകീറിയിട്ടുണ്ട്. ചിലയിടങ്ങളില്‍ വലിയ ആഴത്തിലാണ് റോഡ് പിളർന്നുമാറിയിരിക്കുന്നത്.വിള്ളലുണ്ടായ സമയം വാഹനങ്ങളൊന്നും കടന്നു പോകാത്തതിനാല്‍ വൻ ദുരന്തം ഒഴിവായി.
കുണ്ടംകുഴി, മൂന്നാംകടവ് റോഡ് ജംഗ്ഷന് സമീപം പെട്രോള്‍ പമ്പ് മുതല്‍ കുണ്ടംകുഴി ഭാഗത്തേക്കാണ് റോഡ് വിണ്ടുകീറിയത്. ഇതോടെ വാഹന ഗതാഗതം റോഡിൻ്റെ ഒരു ഭാഗത്തൂടെയായി ക്രമീകരിച്ചിട്ടുണ്ട്.
രാവിലെ 10 മുതല്‍ 11.15 വരെ ശക്തമായ മഴയുണ്ടായിരുന്നു. ഇതിനിടെയാണ് വലിയ ശബ്ദത്തോടെ റോഡ് പിളർന്നതെന്ന് സമീപത്തെ വ്യാപാരികള്‍ പറഞ്ഞു. പൊയിനാച്ചി-ആലട്ടി റോഡ് കർണാടകയിലക്കുള്ള അന്തർ സംസ്ഥാനപാത കൂടിയാണ്.