സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ; എട്ടു ജില്ലകളില്‍ മുന്നറിയിപ്പ്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.

 

എറണാകുളത്തും ഇടുക്കിയിലും ഇന്നും ഓറഞ്ച് അലര്‍ട്ടാണ്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. എട്ട് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്. 

എറണാകുളത്തും ഇടുക്കിയിലും ഇന്നും ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.