സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾകടലിൽ രൂപംകൊണ്ട ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂന മർദ്ദമാകും
Oct 20, 2024, 14:28 IST
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾകടലിൽ രൂപംകൊണ്ട ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂന മർദ്ദമാകും. തുടർന്ന് ഒക്ടോബർ 23 ഓടെ തീവ്ര ന്യുന മർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യത. വിവിധ ഏജൻസികൾ സീസണിലെ ആദ്യ ചുഴലിക്കാറ്റായി മാറാനുള്ള സൂചനയും നൽകുന്നു.
ആന്ധ്രാ തീരത്തിനും പശ്ചിമ ബംഗാൾ തീരത്തിനും ഇടയിൽ ഒക്ടോബർ 24നും 26നും ഇടയിൽ കര തൊടാനുള്ള സാധ്യതയാണ് വിവിധ ഏജൻസികൾ നൽകുന്ന പ്രാഥമിക സൂചന. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. കേരളതീരത്ത് കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്നതിനാൽ തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.