ഇടുക്കിയിൽ കനത്ത മഴ മുന്നറിയിപ്പ്; ടൂറിസം മേഖലയിലും യാത്രാവഴികളിലും കർശന നിയന്ത്രണങ്ങൾ
നവരാത്രി അവധിക്കാലത്ത് വിനോദസഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെട്ട ഇടുക്കിയിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കനത്ത മഴ മുന്നറിയിപ്പ്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് വിനോദസഞ്ചാര മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാരാന്ത്യത്തിൽ സന്ദർശനം നിശ്ചയിച്ചിരുന്ന സഞ്ചാരികൾക്ക് ഇതോടെ തങ്ങളുടെ യാത്രാ പദ്ധതികൾ മാറ്റിവെക്കേണ്ട അവസ്ഥയാണ് വന്നിട്ടുള്ളത്.
ഇടുക്കി: നവരാത്രി അവധിക്കാലത്ത് വിനോദസഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെട്ട ഇടുക്കിയിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കനത്ത മഴ മുന്നറിയിപ്പ്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് വിനോദസഞ്ചാര മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാരാന്ത്യത്തിൽ സന്ദർശനം നിശ്ചയിച്ചിരുന്ന സഞ്ചാരികൾക്ക് ഇതോടെ തങ്ങളുടെ യാത്രാ പദ്ധതികൾ മാറ്റിവെക്കേണ്ട അവസ്ഥയാണ് വന്നിട്ടുള്ളത്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പിൻവലിക്കുന്നതുവരെ ജില്ലയിലെ മലയോര മേഖലകളിൽ വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണി വരെ രാത്രിയാത്ര പൂർണ്ണമായി നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. കൂടാതെ റെഡ്, ഓറഞ്ച് അലർട്ട് ദിവസങ്ങളിൽ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള എല്ലാവിധ ജലവിനോദങ്ങളും ട്രെക്കിങ്, സാഹസിക ജീപ്പ് സഫാരി എന്നിവയും പൂർണ്ണമായി നിർത്തിവെക്കും.
അണക്കെട്ടുകൾ, തേയിലത്തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, മലനിരകൾ എന്നിവ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്ന വിനോദസഞ്ചാരികൾക്ക് ഈ നിയന്ത്രണങ്ങൾ കനത്ത തിരിച്ചടിയാകും. അത്യാവശ്യമല്ലാത്ത മലയോര യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും പുഴകളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.